#duhsspanakkad പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഹരിത ക്ലബ് ഉദ്ഘാടനം ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി DUHSS പാണക്കാട് ഹരിത ക്ലബിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലബ്ബിന്റെ മുഖ്യ പരിപാടിയായി “One Class One Plant” പദ്ധതി നടപ്പിലാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും കുട്ടികളിലുള്ള ഹരിത ബോധം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിച്ച ഈ പരിപാ ടിയുടെ ആദ്യക്ഷ സ്ഥാനം സി. റസിയ ടീച്ചർ നിർവഹിച്ചു. സീനിയർ അദ്ധ്യാപകൻ കൃഷ്ണകുമാർ മാഷ് ഓരോ ക്ലാസിനും ഒരു ചെടി നൽകി അതിന്റെ സംരക്ഷണ ഉത്തരവാദിത്വം ഏൽപിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ സംരക്ഷണം കുട്ടികളിൽ ചെറുപ്പം മുതൽ ശീലിക്കേണ്ടതിന്റെ ആവിശ്യകത അദ്ദേഹം പ്രസംഗത്തിൽ വിശദീകരിച്ചു. ഹരിത ക്ലബ് കൺവീനർ പി ബുഷ്‌റ ടീച്ചർ പരിപാടിയുടെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി റഹൂഫ് മാഷ് , മുഹമ്മദ് ഷാഫി എന്നീ അദ്ധ്യാപകർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി കെ പി ബേവിക പരിസ്ഥിതി സംരക്ഷണ പ്രസംഗം അവതരിപ്പിച്ചു. പി ഷഹ്‌മ,സുൻഹ എന്നീ വിദ്യാർഥികൾ പരിസ്ഥിതി ഗാനം ആലപിച്ചു. നൗഫൽ മാഷ് ,ഷഹീദലി മാഷ് , ഫൗസിയ ടീച്ചർ ,റാഷിദ് മാഷ്, അരുൺ മാഷ്, മുഹ്സിന ടീച്ചർ, രഞ്ജന ടീച്ചർ ,മിനു ടീച്ചർ, രമ്യ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കാളികളായി. ശിഹാബ് മാഷ് നന്ദി പ്രഭാഷണം നടത്തി.